കോട്ടയം: വാട്പാ കുടിശികയെ തുടർന്ന് വീട് ജപ്തിക്കു വന്ന ബാങ്ക് അധികൃതരുടെ മുന്നിൽ പെട്രോൾ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യ ശ്രെമം. കാരാപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീപ്പെട്ടിയുരച്ച് ആത്മഹത്യ ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് ഒരു മാസം കൂടി സമയം ബാങ്ക് അധികൃതർ അനുവദിച്ചു.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കാരാപ്പുഴ പാലത്തിനു സമീപം താമസിക്കുന്ന ഓട്ടോഡ്രൈവർ വേണുഗോപാലിന്റെ വീടാണ് തെള്ളകത്തെ ബാങ്ക് അധികൃതർ ജപ്തി ചെയ്യാനായി എത്തിയത്. നാലു വർഷം മുൻപ് വീട് വാങ്ങുന്നതിനായാണ് 17 ലക്ഷം രൂപ കുടുംബം വായ്പ എടുത്തത്.
എന്നാൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ബാങ്ക് മാനേജർ പൊലീസുകാരെയും കൂട്ടി വീട്ടിലെത്തുകയായിരുന്നു. വേണുഗോപാൽ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന വേണുഗോപാലിന്റെ ഭാര്യ ഷൈലാമ ആകെ അസ്വസ്ഥയായി. ഓട്ടോറിക്ഷയിൽ ഒഴിക്കാൻ വച്ചിരുന്ന പെട്രോൾ ശരീരത്തിലേയ്ക്കു ഒഴിച്ച ശേഷം ഇവർ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് അരമണിക്കൂറോളം ഇവിടെ നിന്ന ബാങ്ക് മാനേജർ വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ ആത്മഹത്യാ ശ്രമത്തിൽ നിന്നും പിൻതിരിപ്പിച്ചു.
തുടർന്ന് വേണുഗോപാലിനെ വിളിച്ചു വരുത്തിയ ബാങ്ക് മാനേജർ ഇദ്ദേഹവുമായി സംസാരിച്ച് ഒരു മാസം കൂടി അവധി അനുവദിക്കുന്നതിനു തീരുമാനമായി. ഇതേ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്.