കൊച്ചി : മരടിലെ രണ്ട് ഫ്ലാറ്റുകള്‍ നിലംപൊത്തി . കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും.
ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. ആദ്യത്തെ ഫ്ലാറ്റ് ഹോളിഫെയ്ത്ത് എച്ച് ടുഒ വിന്‍റെ സ്ഫോടനം അഞ്ചു സെക്കൻഡിലാണ് പൂർത്തിയായത്.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്.










Manna Matrimony.Com
Thalikettu.Com







