കോട്ടയം: മാങ്ങാനം മക്രോണി ജങ്ഷന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കു ഇടിച്ച് കയറി. പുതുപ്പളളി ഭാഗത്തു നിന്നും അമിത വേഗത്തിൽ വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. കാർ യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ചില നാളുകളിലാണ് മാങ്ങാനം അപകടമേഖലയായി മാറുന്നുവെന്ന് ഞങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി അപകടങ്ങൾ ആണ് മാങ്ങാനത്തു നടന്നത്. സാമാന്യം വലിപ്പമുള്ള ഹമ്പുകൾ നിർമിക്കാത്തതാണ് ഇവിടെ അപകടങ്ങൾ പെരുകാൻ കാരണമായി മാറുന്നത്. ഭരണാധികാരികളും, രാഷ്ട്രീയ നേതാക്കളും ഇത്തരം ഹമ്പുകൾ നിര്മിക്കാനാവശ്യമായ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
മരണവീടുകളിലും, കല്യാണ വീടുകളിലും കയറി ഇറങ്ങാൻ കോട്ടയത്തു നിരവധി രാഷ്ട്രീയക്കാർ ഉണ്ട്. എന്നാൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള യാതൊരു താല്പര്യവും കോട്ടയത്തെ ഭരണാധികാരികൾക്കും രാഷ്രീയ നേതാക്കൾക്കും ഇല്ല എന്നതാണ് വസ്തുത.













Manna Matrimony.Com
Thalikettu.Com







