ഇന്നലെ കൊല്ലപ്പെട്ട കൊച്ചി കലൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. വാൽപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെയാണ് കൊച്ചി സ്വദേശിനിയായ ഇവ കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട്
ആൺ സുഹൃത്ത് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയും യുവാവുമുള്ള ഒരു കാർ അതിരപ്പള്ളി വഴി കടന്നുപോയിട്ടുണ്ടെന്നുള്ള വിവരം ലഭിക്കുന്നത്. വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു.
മലക്കപ്പാറ കഴിഞ്ഞ് വാൽപ്പാറ എത്തിയപ്പോൾ വാഹനത്തിൽ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാൽപ്പാറ ചെക്ക്‌പോസ്റ്റിൽ പൊലീസ് കാർ പരിശോധിച്ചപ്പോൾ രക്തം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.
അതേസമയം, സഫർ നിരന്തരം തന്റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് ഇവയുടെ പിതാവ് പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മകളെ ശല്യം ചെയ്യരുതെന്ന് സഫറിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നും ശല്യം ചെയ്യില്ലെന്ന് സഫർ ഉറപ്പു നൽകിയതാണെന്നും അച്ഛൻ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







