കോട്ടയം: കുറച്ചു കാലത്തേക്കു നാഗമ്പടത്തുകൂടെ ഭയം കൂടാതെ സഞ്ചരിക്കാം. പക്ഷികൾ കാഷ്ഠിക്കുമെന്ന പേടിവേണ്ട. ഇവിടത്തെ കൂടുകൾ ഉപേക്ഷിച്ച് അവ അടുത്ത സ്ഥലം ലക്ഷ്യമാക്കി യാത്രയായി. നീർകാക്ക, കുളമുണ്ടി എന്നീ ഇനങ്ങളിൽപെട്ട ജല പക്ഷികളാണ് ഇവിടെ കൂടുകൂട്ടിയത്. ദേശാടനത്തിനെത്തുന്ന ഇവർ നവംബർ പകുതിയാകുമ്പോൾ ഇവിടംവിട്ട് അടുത്ത സ്ഥലത്തേക്കു ചേക്കേറും. പിന്നീടു കുമരകത്തും വേമ്പനാട്ടു കായലോരങ്ങളിലുമായാണു വാസം. കൊയ്ത്തു നടക്കുന്ന പാടങ്ങളിലും ഇവർ നിത്യ സന്ദർശകരാണ്. കായലിലെ പരൽ മീനുകളാണു പ്രധാന ഭക്ഷണം.
ആയിരത്തോളം ജല പക്ഷികൾ മേഖലയിലുണ്ട്. ഇവയുടെ 500 ൽ അധികം കൂടുകളാണ് ഇവിടത്തെ മരങ്ങളിലുള്ളത്. അടുത്തുള്ള ജലസ്രോതസ്സുകളിൽ നിന്നു മീൻപിടിച്ചു കൂട്ടിലെത്തിച്ചു കുഞ്ഞുങ്ങൾക്കു നൽകുകയാണു പതിവ്.
പക്ഷികൾ തിരിച്ചെത്തിയാൽ കാൽനട യാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. ബൈക്കിൽ പോകുന്നവരുടെ ദേഹത്തേക്ക് ഇടതടവില്ലാതെയാണ് പക്ഷികൾ ഇവിടെ കാഷ്ഠിക്കുന്നത്










Manna Matrimony.Com
Thalikettu.Com







