കൊച്ചി: വീണ്ടും ഹർജിയുമായി ദിലീപ്. കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ തുടങ്ങാനിരിക്കേ കേസിലെ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പുതിയ ഹർജി വിചാരണ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
കേസിലെ നിർണായക തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. ഈ പരിശോധനാ ഫലം വന്നതിന് ശേഷം മതി സാക്ഷി വിസ്താരം എന്നാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കേസിലെ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കുകയും കുറ്റം ചുമത്തുകയും ചെയ്തു.അതേസമയം, ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. 136 സാക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവായിട്ടുണ്ട്. ഈ 136 സാക്ഷികളെ ആദ്യഘട്ടമായിട്ടാണ് വിസ്തരിക്കുകയെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.
വിചാരണ നടപടികളിലേക്ക് കോടതി പോകുന്നതിനിടെയാണ് ദിലീപ് പുതിയ ഹർജിയുമായി കോടതിയിൽ എത്തിയിരിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







