ഓൺലൈൻ വില്പന രംഗത്തെ വമ്പനായ ഫ്ളിപ് കാർട്ടിനെ അനുകരിച്ച് വ്യാജ വെബ്സൈറ്റ് രംഗത്ത്. ഫേസ്ബുക്കിലൂടെ സ്മാർട്ട് ഫോണുകൾ തീർത്തും തുച്ഛമായ വിലക്ക് എന്ന പരസ്യം ഫേസ്ബുക്കിൽ നൽകിയാണ് ഇവർ ഈ തട്ടിപ്പു നടത്തുന്നത്. പണം അടക്കുമ്പോൾ ബിഹാറിലുള്ള ഏതോ ഒരു മൊബൈൽ ഷോപ്പിന്റെ പേരാണ് കാണിക്കുന്നത്. www.flipkart.club എന്ന വ്യാജ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത് ബീഹാറിൽ നിന്നാണെന്നാണ് സൂചനകൾ. ഓണലൈനിൽ സാധനം വാങ്ങുന്നവർ ഡൊമൈൻ നെയിം www.flipkart.com എന്ന് ആണോ എന്ന് പരിശോധിക്കുക. യഥാർത്ഥ ഫ്ളിപ് കാർട്ടിന്റെ ഡൊമൈൻ നെയിം www.flipkart.com എന്നാണ്.