കോട്ടയം: ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയെ കടയിൽ നിന്നും വിളിച്ചിറക്കിയ ഗുണ്ടാ സംഘം കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശി റോയി യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വസ്ത്ര വ്യാപാരിയായ റോയ് കട അടയ്ക്കുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡിൽ നിന്ന് റോയിയെ വിളിച്ചു. വിളികേട്ട് കടയിൽ നിന്നിറങ്ങി വന്ന റോയിയോട് ഇവർ അങ്കമാലിയിലേക്കുള്ള വഴി ചോദിച്ചു. റോയി വഴി പറഞ്ഞു കൊടുക്കുന്നതിനിടെ ഗുണ്ടാസംഘം റോയിയുടെ തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ റോയിയെ സംഘം വീണ്ടും ആക്രമിച്ചു. റോയിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി ഇതോടെയാണ് ആക്രമി സംഘം രക്ഷപ്പെട്ടത്. ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.










Manna Matrimony.Com
Thalikettu.Com







