തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ആശുപത്രി സേവനങ്ങള്‍ക്കും തടസം വരില്ല
ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്. 80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താൽ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പൊലീസിന്റെ പരിശോധന പലയിടത്തും പരിധിവിടുകയാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണെന്നും പരാതിയുണ്ട്. ഇന്നലെ ഓഫിസുകളിലും ആശുപത്രിയിലും പോകാനിറങ്ങിയവർ പരിശോധനയിൽ വലഞ്ഞു. സ്ഥിതി അതീവ ഗുരുതരമെന്നും നിലവിലെ നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






