കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് കൊല്ലത്ത് പിടിയിൽ. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതാവാണ് വിനീത്. ചടയമംഗലത്തുനിന്ന് മോഷ്‌ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇന്നു രാവിലെ പിടിയിലായത്.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മോഷണം തൊഴിലാക്കിയ വിനീത്, ഷിന്‍സിയെ വിവാഹംചെയ്‌ത ശേഷം ഇരുവരും ചേര്‍ന്നായി മോഷണം. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്. പുന്നമടക്കാരിയാണ് ഷിന്‍സി. ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം അവസാനം വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ചികിത്സാകേന്ദ്രത്തിൽനിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു.
രക്ഷപ്പെട്ടതിനുശേഷം മാത്രം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളിലായി കൊല്ലം , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പൊലീസ്സിനെ വട്ടം കറക്കിവന്ന വിനീത് പിടിയിലായത് ചടയമംഗലത്ത് വച്ചാണ്.










Manna Matrimony.Com
Thalikettu.Com





