സംവിധായകന് സനല്‍ കുമാര്‍ ശശിധരന് അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് നടപടി. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി നല്‍കിയത്. പരാതിയില്‍ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
പാറശ്ശാലയില്‍ നിന്നാണ് സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിനെ അദ്ദേഹം ചെറുത്തു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സനല്‍കുമാര്‍ അറസ്റ്റിലാകുന്നത്. ഫേസ്ബുക്ക് ലൈവ് നല്‍കുകയും ചെയ്തിരുന്നു. തന്നെ കൊണ്ടു പോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അദ്ദേഹം ലൈവില്‍ പറയുന്നത്.
മഞ്ജു വാര്യരുടെ ജീവന് അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു.










Manna Matrimony.Com
Thalikettu.Com






