തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ചകിരി ഉപയോഗിച്ചുള്ള കയര് നിര്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള് കേടു കൂടാതെ സൂക്ഷിക്കാന് ചൊവ്വ, ശനി ദിവസങ്ങളില് തുറക്കാന് അനുമതി നല്കി.
‘വിമന് ഹൈജീന്’ സാധനങ്ങള് വില്ക്കുന്ന സ്ഥലങ്ങളില് എത്തിക്കുന്നതിനുള്ള വാഹനങ്ങള്ക്കും അനുമതി നല്കിയിട്ടുണ്ട്. കണ്ണടകള് വില്പനയും അറ്റക്കുറ്റപ്പണികളും നടത്തുന്ന കടകള്, ശ്രവണ സഹായ ഉപകരണങ്ങള് വില്ക്കുകയും അറ്റക്കുറ്റപ്പണികള് നടത്തുകയും ചെയ്യുന്ന കടകള്, കൃത്രിമ കാലുകള് വില്പനയും അറ്റക്കുറ്റപ്പണികള് നടത്തുകയും ചെയ്യുന്ന കടകള്, ഗ്യാസ് സ്റ്റവ് അറ്റക്കുറ്റപ്പണികള് നടത്തുന്ന കടകള്, മൊബൈല് ഫോണും കമ്പ്യൂട്ടറും അറ്റക്കുറ്റപ്പണികള് നടത്തുന്ന കടകള് എന്നിവയ്ക്ക് ചൊവ്വയും, ശനിയും പ്രവര്ത്തിക്കാം.
എന്നാല്, അതിതീവ്ര രോഗവ്യാപനം മുന്നിര്ത്തി കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടുള്ള മലപ്പുറം ജില്ലയ്ക്ക് ഈ ഇളവുകള് ബാധകമല്ല.










Manna Matrimony.Com
Thalikettu.Com





