കേരളത്തില്‍ രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്സ് സമിതി അറിയിച്ചു.
നേരത്തേ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. മുന്‍പത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളില്‍ മാത്രമായിരിക്കും ഇനി ബാങ്കുകള്‍ക്ക് അവധി ഉണ്ടായിരിക്കുക.










Manna Matrimony.Com
Thalikettu.Com







