കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സോളാർ കേസ് മുൻനിർത്തി യുഡിഎഫിനെതിരെ സർക്കാർ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരാമർശം. സോളാർ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപ്പള്ളി വിവാദ പരാമർശങ്ങൾ നടത്തിയത്. നാക്ക് പിഴച്ചുവെന്ന് മനസിലാക്കിയ മുല്ലപ്പള്ളി വേദിയിൽവച്ചു തന്നെ ഖേദം പ്രകടിപ്പിച്ചു. ചില കേന്ദ്രങ്ങൾ ദുഷ്പ്രചാരണം നടത്തുകയാണ്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമില്ല. രാഷ്ട്രീയമായി ദുരുദ്ദേശംവച്ചാണ് പ്രചാരണം നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







