ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് HPAK അംഗങ്ങളുടെ മക്കൾ 2019-2020വർഷം SSLC, +2പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആദ്യ വിനോദ്, ഷിജിൻ സജി, ജിഷ സജി, എന്നിവരെയും കേരള യൂണിവേഴ്സിറ്റി ബി എ, മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം കോഴ്സിൽ രണ്ടാം റാങ്കിനർഹയായ, ഹരിപ്പാട് സ്വദേശി സാന്ദ്ര ബി സജിത്തിനെയും അനുമോദിച്ചു.
ഹരിപ്പാട് ശബരി കൺവെൻഷൻ സെന്ററിൽ വെച്ച്. കോവിഡ്-19 പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ബഹു: ആലപ്പുഴ എം പി, എ എം ആരിഫ് വിദ്യാർത്ഥികളെ പൊന്നാട അണിയിച്ചു ആദരിക്കുകയും, ഫലകവും ക്യാഷ് അവാർഡും കൈമാറുകയും ചെയ്തു.പ്രവാസികൾ വിദേശത്തു ആണെങ്കിലും അവരുടെ മനസ്സ് ജന്മനാട്ടിൽ ആണ് എന്നതിന് ഒരു ഉദാഹരണം കൂടി ആണ് ഇങ്ങനെ ഉള്ള അനുമോദനചടങ്ങുകൾ എന്ന്എം പി തന്റെ ഉത്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു.
അസോസിയേഷൻ പ്രതിനിധി മുരളീധരൻ പുരുഷൻ സ്വാഗതവും ബിജു നന്ദി പ്രകാശനവും നടത്തി. HPAK അംഗങ്ങൾ ആയ ശ്രീ: റെജിസോമൻ , ജയൻ യെശോധരൻ, തുടങ്ങിയവർ ചടങ്ങ് ഏകോപിപ്പിച്ചു.










Manna Matrimony.Com
Thalikettu.Com







