ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. ‘ഒരു വെര്‍ജീനിയന്‍ വെയില്‍ കാലം’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഡോ. കെ.പി. മോഹനന്‍ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍. മുകുന്ദന്‍, പ്രഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍.










Manna Matrimony.Com
Thalikettu.Com







