പുതുപ്പള്ളി: അംഗപരിമിതർക്കു ട്രെയിൻ യാത്ര സുഗമമാക്കാൻ ഓട്ടമാറ്റിക് റാംപ് സംവിധാനവുമായി പയ്യപ്പാടി ജിസാറ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ. വീൽചെയറിൽ യാത്ര ചെയ്യുവാൻ എത്തുന്നവരെ എടുത്തു പൊക്കി കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പ്രശ്നത്തിനു പരിഹാരമെന്ന നിലയിലാണ് ഈ കണ്ടെത്തൽ.
സ്വിച്ച് ഇട്ടാൽ റെയിൽവേ പ്ലാറ്റ്ഫോമിലെ അംഗപരിമിതരുടെ കോച്ചിൽ നിന്നു റാംപ് പ്ലാറ്റ് ഫോമിലേക്കു എത്തും. വീൽ ചെയർ ഉപയോഗിച്ചു വേഗത്തിൽ കയറാനും ഇറങ്ങാനും സാധിക്കും.
റിട്ടേൺ സ്വിച്ച് അമർത്തുന്നതിലൂടെ റാംപ് ഉൾവലിഞ്ഞ് പഴയ സ്ഥിതിയിൽ എത്തും. റാക് ആൻഡ് പിനിയൻ എന്ന ലളിതമായ മെക്കാനിസം ഉപയോഗിച്ചാണു നിർമാണമെന്നതിനാൽ ചെലവു കുറവാണ്.
വൈസ് പ്രിൻസിപ്പൽ പ്രഫ.സാജു ഏലിയാസിന്റെ മേൽനോട്ടത്തിൽ മെക്കാനിക്കൽ വിഭാഗം അധ്യാപകനായ എസ്. പ്രേംജിത്തിന്റെ നേതൃത്വത്തിൽ അശ്വിൻ സന്തോഷ്, ബി. നന്ദഗോപാൽ, ജോജോ ജോസഫ്, കൈലാസ് അനിൽകുമാർ എന്നീ വിദ്യാർഥികളാണ് ഇതു വികസിപ്പിച്ചത്.










Manna Matrimony.Com
Thalikettu.Com






