തിരുവനന്തപുരം: ഹരിഹരവര്‍മ്മ കൊലക്കേസില്‍ ഹൈക്കോടതി നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവച്ചു. അഞ്ചാം പ്രതി ജോസഫിനെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആറ് വര്‍ഷം മുമ്പ് ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. എന്നാല്‍ ആറാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ തലശേരി സ്വദേശി എം.ജിതേഷ് , കുറ്റിയാടി സ്വദേശി അജീഷ്, തലശേരി കൊതേരി സ്വദേശി രഖില്‍, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്.
2012ലാണ് രത്‌ന വ്യാപാരിയായ ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്.ഹരിഹരവര്‍മ്മയുടെ കയ്യിലുള്ള രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്ലോറോഫോം മണപ്പിച്ച ശേഷം കടന്നുകളയുകയും ക്ളോറോഫേം അധികമായതിനാല്‍ ഹരിഹരവര്‍മ്മ മരിക്കുകയുമായിരുന്നു.










Manna Matrimony.Com
Thalikettu.Com







