പത്തനംതിട്ട: വർധിച്ച വൈദ്യുതി ചാർജ് ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് റാന്നി KSEB അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ചൂട്ടുകറ്റ കത്തിച്ചു കൊണ്ട് റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഡിസിസി പ്രസിഡന്റ് ശ്രീ ബാബു ജോർജ് ഉദ്ഘാടനം ചെയ്‌തു.
ബ്ലോക്ക് പ്രസിഡന്റ് രാജു മരുതിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ബെന്നി പുത്തൻപറമ്പിൽ, സി.കെ. ബാലൻ, ഷാജി നെല്ലിമൂട്ടിൽ, തോമസ് അലക്സ്, മുരളി മേപ്രത്ത്, മോനി എന്നിവർ പ്രസംഗിച്ചു.










Manna Matrimony.Com
Thalikettu.Com







