കുവൈറ്റ്: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ PASTCOS ഉം മാതൃ കോളേജിലെ മലയാളം ഡിപ്പാർട്മെന്റും ചേർന്ന് സംഘടിപ്പിച്ച ‘പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവിശ്യം ‘ എന്ന വിഷയത്തെ ആസ്പദ മാക്കി പാസ്ടകോസ് അംഗങ്ങൾക്കും അവരുടെ ജീവിത പങ്കാളികൾക്കും ആയി ഓൺലൈൻ പ്രസംഗ മത്സരം “വാഗ്മിത 2020” നടത്തുകയുണ്ടായി-
ഒന്നാം സ്ഥാനം – ശ്രീ കമൽ രാധാകൃഷ്ണനും, രണ്ടാം സ്ഥാനം – ശ്രിമതി റോസ്മിൻ സോയൂസും, മൂന്നാം സ്ഥാനം – ശ്രീ സുനീഷ് മാനാംപുറവും കരസ്ഥമാക്കി.
മത്സരത്തിൽ വിജയികൾ ആയവരെയും പങ്കെടുത്തവരെയും പ്രസിഡന്റ് ശ്രീ സാജു പാറക്കൽ , സെക്രട്ടറി ശ്രീ ആശിഷ് ജോസ് , .ട്രെഷറർ ശ്രീ ജോബിൻസ് ജോൺ എന്നിവരുടെ നേത്യത്വത്തിൽ അഭിനന്ദിച്ചു.