കൊച്ചി∙ സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി സർവീസ് നടത്തണം. നിരക്കുവർധന സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു
കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരുന്നു. നികുതി പൂർണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാൽ അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു. ബസിൽ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിയുള്ള യാത്രയ്ക്കും സർക്കാർ അനുമതി നൽകിയിരുന്നു.
കോവിഡിനെ തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഒാരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും.