കുമരകം: ആരോഗ്യ വകുപ്പ് , പോലീസ് ഉദ്യോഗസ്ഥർക്ക് കുമരകം സേവാഭാരതിയുടെ സൗജന്യ പ്രഭാത ഭക്ഷണം. ബി ജെ പി യുടെ പഞ്ചായത്ത് അംഗമായ വി എൻ ജയകുമാർ പൂർണ പിന്തുണ നൽകിയാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് .
ജോലിത്തിരക്കിൽ ഭക്ഷണത്തിനായി രണ്ടു കിലോമീറ്റർ ദൂരത്തുള്ള കമ്മ്യൂണിറ്റി കിച്ചണിൽ ഉദ്യോഗസ്ഥർ എത്തുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വി എൻ ജയകുമാറും, ബി ജെ പി , സേവാ ഭാരതി പ്രവർത്തകരും രംഗത്തെത്തിയത്.
നേരത്തെ മുതൽ തന്നെ ഇവർ കുമരകത്തും പരിസരത്തും മാസ്കുകൾ വിതരണം ചെയ്തിരുന്നു.
തിങ്കളാഴ്ച ഇഡലിയും സാമ്പാറും, ചൊവ്വാഴ്ച അപ്പവും കടലക്കറിയും തുടങ്ങി എല്ലാ ദിവസവും വ്യത്യസ്തങ്ങളായ പ്രഭാത ഭക്ഷണങ്ങളാണ് നൽകുവാൻ ഉദ്ദേശിക്കുന്നത്.
കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ , ആയൂർവ്വേദ ഹോമിയോ ആശുപത്രികൾ , പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് സൗജന്യ പ്രഭാത ഭക്ഷണം. എല്ലാ ദിവസവും ഭക്ഷണ വിതരണം കൃത്യമായി നടത്തുമെന്ന് വി.എൻ.ജയകുമാർ പറഞ്ഞു.