തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം പതിനാല് പേര് കൊവിഡില്‍ നിന്ന് രോഗമുക്തരായി.
പാലക്കാട് –4, കൊല്ലം –3, കണ്ണൂർ കാസർകോട് – 2 വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് –1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം.
ഇതുവരെ 497 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 111 പേർ ഇപ്പോള്‍ ചികിത്സയിലാണ്. 20711 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 20285 പേർ വീടുകളിലാണ്. 426 പേർ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്ന് 95 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.