കീവ്: ഒരിടവേളയ്ക്ക് ശേഷം യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം. യുക്രൈന് നേരെ റഷ്യ എഴുപതോളം മിസൈലുകളും 611 ഡ്രോളുകളും വിക്ഷേപിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്.
യുക്രൈന്റെ സൈനിക വ്യോമതാവളങ്ങളും വ്യവസായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. തലസ്ഥാനമായ കീവ്, ഖര്‍കീവ്, നിപ്രോ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആക്രമണം വിജയം കണ്ടുവെന്നും റഷ്യ അവകാശപ്പെട്ടു.
അതേസമയം, റഷ്യയ്ക്കെതിരെ തിരിച്ചടിച്ചതായി യുക്രൈന് പറഞ്ഞു. അന്‍പതോളം മിസൈലുകളും 582 ഡ്രോണുകളും തകര്‍ത്തു. റഷ്യയിലെ എണ്ണ സംഭരണ കേന്ദ്രവും കെമിക്കല്‍ പ്ലാന്റും ആക്രമിച്ചതായും യുക്രൈന് വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com






