തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കവേ മുന്നണികള്‍ പ്രചരണം ശക്തമാക്കി. കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന് മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇടുക്കിയിലും കൊല്ലത്തും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കും. ഉച്ചക്ക് പീരുമേട്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും വൈകുന്നേരം നാലിന് കൊട്ടാരക്കരയില്‍ അയിഷാ പോറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ഖര്‍ഗെ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ വീണ്ടും കേരളത്തിലെത്തും. നാളെ ഉച്ചക്ക് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മാളയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് കുന്നംകുളത്ത് പൊതുസമ്മേളനത്തിലും 5.20ന് പാലക്കാട് പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഇന്ന് രാവിലെ 11ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സിറ്റി ബസാര്‍ വരെ റോഡ് ഷോ നടത്തും. ഉച്ച കഴിഞ്ഞ് 2.45ന് വടകര ഓര്‍ക്കാട്ടേരിയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ബാലുശേരിയിലും എലത്തൂരിലും കോഴിക്കോടും റോഡ് ഷോകളില്‍ പങ്കെടുക്കും.
നാളെ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലെ പേരൂര്‍ക്കടയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് അരൂരിലും എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും പങ്കെടുക്കും.










Manna Matrimony.Com
Thalikettu.Com






