കുവൈറ്റ്: ഇറാൻ ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. വൈദ്യുതി, കുടിവെള്ള പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്ലാന്റിന് സാരമായ കേടുപാടുകളുണ്ടായി. മരണം കുവൈറ്റ് സ്ഥിരീകരിച്ചു.
അതേസമയം, പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന് പിന്തുണയുമായി ഇസ്രയേലിനെതിരെ ഹൂതികളും ആക്രമണം ശക്തമാക്കി. ചെങ്കടലിലെ ചരക്ക് നീക്കത്തെയും യുദ്ധം ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍. ഇറാനില്‍ ഇന്നലെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഇറാന് ദയ അര്‍ഹിക്കുന്നില്ലെന്നും ശക്തമായ ആക്രമണം നടത്തുമെന്നും യുഎസ് യുദ്ധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സേത് വ്യക്തമാക്കി. ഇറാനെതിരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേലും അറിയിച്ചു.
ഇറാന് പിന്തുണയുമായി ഹുതികളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയട്ടുകൊണ്ടാണ് ഹുതികളും യുദ്ധത്തില്‍ പങ്കാളിയായത്. ഇറാന് നേരെയും അവരുടെ സഖ്യാകക്ഷികള്ക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് മുന്നറിയിപ്പ്. ഇറാനെ പിന്തുണക്കുന്ന ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയും യുദ്ധമുഖത്തുണ്ട്.










Manna Matrimony.Com
Thalikettu.Com






