തെഹ്റാന്: തെക്കന്‍ തെഹ്റാനില്‍ ഇസ്രയേലി ആക്രമണം. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ വീടുകളും സ്കൂളും തകര്‍ന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം രൂക്ഷമാകുന്നതിന് ഇടയിലും ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാന് അറിയിച്ചതായും ട്രംപ് പറഞ്ഞു. എന്നാല്‍ സമ്പൂര്‍ണ വിജയം നേടുന്നത് വരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇറാന്. നിലവില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നതോടെ ഇറാന് മേല്‍ സമ്മര്‍ദം ശക്തമാകുകയാണ്.
ഇസ്രയേലിലും ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടരുന്നതായി ഇസ്രയേല്‍ പറഞ്ഞു. കുവൈറ്റിലും ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമെന്നാണ് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.










Manna Matrimony.Com
Thalikettu.Com






