തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.
വിവാദ പ്രസ്താവനയുടെ വിഡിയോ ദൃശ്യങ്ങള്‍ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






