ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് മുൻ സിപിഎം നേതാവ് ജി.സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയന്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറിൽ നിന്ന് കോൾ വന്നിട്ടില്ല. ആലപ്പുഴയില്‍ വരുമ്പോള്‍ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു. അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഒന്നും അറിയിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
ജി.സുധാകരനോട് സംസാരിക്കാൻ ശ്രമിച്ചിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂന്നു തവണ വിളിച്ചിരുന്നു. വിളിച്ചപ്പോൾ ഫോൺ എൻഗേജ്ഡ് ആയിരുന്നു. വീണ്ടും വിളിച്ചിട്ട് എടുത്തില്ല. മൂന്നാമതും വിളിച്ചും അപ്പോഴും എടുത്തില്ല. പിന്നീട് ജില്ലാ സെക്രട്ടറി സുധാകരന്റെ വീട്ടിലെത്തി ഫേണിൽ താനുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും വേണ്ടാ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
”ജി.സുധാകരനെ അവഗണിച്ചെന്ന പ്രശ്നമേ ഉണ്ടായിട്ടില്ല. സുധാകരൻ പാർട്ടിയിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ്. നല്ല പരിഗണനയാണ് എല്ലാ ഘട്ടത്തിലും അദ്ദേഹത്തിനു നൽകിയത്. ഒരു ഘട്ടത്തിലും അവഗണിക്കുന്ന നിലപാട് ഉണ്ടായിട്ടില്ല. അത് അദ്ദേഹത്തിനു തന്നെ ബോദ്യമുള്ള കാര്യമാണ്. ഒരു പരിധി നിശ്ചയിച്ചാൽ ആർക്കും മാറ്റാൻ കഴിയില്ല,” മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാനങ്ങളിലുണ്ടാകുന്ന മാറ്റം അവഗണനയല്ല. ഈ വന്ന മാറ്റത്തിന്റെയും സാഹചര്യത്തിന്റെയും പ്രത്യേകത ഉൾക്കൊള്ളാൻ കഴിയണം എന്നതാണ് പ്രധാന കാര്യം. അത് ഉൾക്കൊള്ളാൻ കഴിയാത്ത ആളാണ് സുധാകരൻ എന്നു പറയാനാകില്ല. പക്ഷെ അദ്ദേഹത്തിന് ഉൾക്കൊള്ളാൻ പറ്റിയില്ല. ഒരു അവഗണനയും ഉണ്ടായിട്ടില്ല. ആലപ്പുഴയിലെ പാർട്ടി കാര്യങ്ങളിലും അദ്ദേഹത്തെ വിളിച്ചിരുന്നു. എല്ലാ പരിപാടികളിലും അദ്ദേഹം ഉണ്ടായിരുന്നു. കൂടാതെ ജില്ലe കമ്മിറ്റി ഓഫീസിൽ പ്രത്യേകമായൊരു മുറിയും അദ്ദേഹത്തിന് നൽകിയിരുന്നു. ഒരു അവഗണയുടെ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിരുന്നു.










Manna Matrimony.Com
Thalikettu.Com






