സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ അരങ്ങ് ഉണര്‍ന്നിരിക്കുകയാണ്. കൗമാരക്കാരുടെ കലാമാമാങ്കത്തിന്റെ ഉദ്ഘാടന വേദിയില്‍ വിശിഷ്ടാതിഥിയായി നടി റിയ ഷിബുവും എത്തിയിരുന്നു. സര്‍വ്വം മായ എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രമായെത്തി പ്രേക്ഷകമനം കവര്‍ന്ന താരമാണ് റിയ.
റിയയുമൊത്തുള്ള ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രവും അതിന് മന്ത്രി നല്‍കിയ ക്യാപ്ഷനും നിമിഷനേരം കൊണ്ടാണ് വൈറലായത്.
ഉദ്ഘാടന വേദിയില്‍ വെച്ച് റിയ ഷിബു നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ‘ഡാന്‍സ് കളിയ്ക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് എന്നെ കുറേ പേര്‍ കളിയാക്കിയിട്ടുണ്ട്. അത് വിശ്വസിച്ചെങ്കില്‍ എനിക്ക് സര്‍വ്വം മായയിലെ ഡെലൂലു ആകാനാകില്ലായിരുന്നു. മത്സരങ്ങളില്‍ ജയിച്ചാലും ഇല്ലെങ്കിലും നിങ്ങളെല്ലാം വിന്നേഴ്‌സാണ്,’ എന്നാണ് റിയ ഷിബുവിന്റെ വാക്കുകള്‍.
‘ഡെലുലു’ വുമൊത്ത്… റിയ ഷിബു കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായിരുന്നു. മലയാളത്തിന്റെ അഭിമാനം ഐ എം വിജയനും ഫ്രയിമില്‍. – എന്നായിരുന്നു മന്ത്രി നല്‍കിയ ക്യാപ്ഷന്‍.
കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ എത്തിയ റിയ ഷിബുവിന്റെ വസ്ത്രത്തിലും ഒരു സര്‍വ്വം മായ കണക്ഷന്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ ഡെലൂലു അണിഞ്ഞ ഒരു ചുരിദാറാണ് കലോത്സവ വേദിയിലേക്കും റിയ ഷിബു ധരിച്ചത്. നിവിന്‍ പോളിയുടെ പ്രഭേന്ദുവിനൊപ്പമുള്ള ഡെലൂലിവിന്റെ പാട്ടില്‍ വന്നിരുന്ന, നീലയില്‍ ലാവണ്ടര്‍ പൂക്കളുള്ള ഈ ചുരിദാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, വലിയ വിജയം നേടി മുന്നേറുകയാണ് സര്‍വ്വം മായ. നിവിന്‍ പോളി നായകനായി എത്തിയ ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഒമ്പതാം ചിത്രമാണ്.










Manna Matrimony.Com
Thalikettu.Com







