വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടികൾ സ്വീകരിക്കുന്നതിനെതിരെ ഇറാൻ സർക്കാരിന് കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷോഭകാരികളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്നും അധികാരികൾ വെടിയുതിർത്താൻ അമേരിക്ക തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇറാൻ ഭരണകൂടത്തെ ഓർമ്മിപ്പിച്ച ട്രംപ്, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







