മലപ്പുറം: നിലമ്പൂരിലെ ആദിവാസി വിഭാഗക്കാര്‍ മലപ്പുറം കളക്ട്രേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന ഭൂസമരം അവസാനിപ്പിച്ചു. 221 ദിവസമായി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പന്തല്‍കെട്ടി നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. അവകാശത്തിനായി നിയമപോരാട്ടത്തിലേക്ക് നീങ്ങാനാണ് ആദിവാസി ഭൂസമര സമിതിയുടെ തീരുമാനം. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നത്.
നിലമ്പൂരിലെ ഒന്നാം ഭൂസമരത്തിന്റെ ഒത്തുത്തീര്‍പ്പ് വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചത്. നിലമ്പൂരിലെ 60 ആദിവാസി കുടുംബങ്ങള്‍ക്ക് അമ്പത് സെന്റ് വീതം ഭൂമി അനുവദിക്കാം എന്നായിരുന്നു ഒത്ത് തീര്‍പ്പ് വാഗ്ദാനം. കലക്ടര്‍ രേഖാമൂലം നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്ന സമരം.










Manna Matrimony.Com
Thalikettu.Com







