തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ച് യുവതി. ദേശീയ നേതൃത്വത്തിനെയാണ് പരാതിയുമായി യുവതി സമീപിച്ചത്. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി അയച്ചു. അതേസമയം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി അയച്ചിട്ടുണ്ട്. താൻ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. അധികാരം ഉപയോഗിച്ച് രാഹുൽ ഭീഷണിപ്പെടുത്തുന്നതായും യുവതിയുടെ പരാതിയിലുണ്ട്.
കൂടാതെ രാഹുലും സംഘവും സാമൂഹ്യ മാധ്യമങ്ങളിൽ വേട്ടയാടുന്നതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ഇടപെടണമെന്നും പരാതിയിൽ യുവതി അപേക്ഷിച്ചു. രാഹുലിനെതിരെ മാതൃകാപരമായ നടപടി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സിന് വിലകൽപ്പിക്കുന്ന നടപടി ഉണ്ടാകണമെന്ന് യുവതി. ആവശ്യമെങ്കിൽ തെളിവുകൾ കൈമാറാം എന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.










Manna Matrimony.Com
Thalikettu.Com







