പാലക്കാട് മുതലമടയിൽ ആദിവാസിയായ വ്യക്തിയെ മുറിയിൽ പൂട്ടിയിടുകയും ആറുദിവസത്തോളം പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചെന്നും പരാതി. മുതലമട മൂചക്കുണ്ട് സ്വദേശി വെള്ളയൻ എന്ന 54 കാരനാണ് മർദനമേറ്റത്.
മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേ ഉടമ മർദിച്ചതായാണ് പരാതി. പഞ്ചായത്തംഗവും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്. വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.










Manna Matrimony.Com
Thalikettu.Com







