തിരുവനന്തപുരം: എല്ലാവർക്കും മദ്യം കുറിച്ചു നൽകാനല്ല ഡോക്ടർമാരാട് മുഖ്യമന്ത്രി പറഞ്ഞതെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ രംഗത്ത്. മദ്യാസക്തിയുടെ വിടുതൽ ലക്ഷണം കാരണം ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സർക്കാർ ഉദ്ദേശിച്ചത്. എല്ലാവർക്കും മദ്യം കുറിച്ചു നൽകാൻ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവ് പാലിക്കില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.
അശാസ്ത്രീയമായ ഉത്തരവാണിതെന്നും മെഡിക്കൽ മാർഗരേഖയ്ക്ക് വിരുദ്ധമായ ഈ ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറാകില്ലെന്നും ഇതിന്റെ പേരിൽ നടപടിയുണ്ടായാൽ നേരിടുമെന്നും കെജിഎംഒഎ വ്യക്തമാക്കി.