കോട്ടയം: സഹപ്രവർത്തകർക്കും കുടുംബത്തിനും കൊറോണ പട്ടിണിയുടെ ദുരിതകാലമാകാതിരിക്കാനുള്ള കൈത്താങ്ങുമായി ടി.ബി റോഡ് മർച്ചന്റ്സ് അസോസിയേഷൻ. ദുരിതകാലത്ത് സഹപ്രവർത്തകരുടെ കുടുംബങ്ങൾ പട്ടിണിയിലാകാതിരിക്കുന്നതിനുള്ള കരുതലുമായാണ് അസോസിയേഷൻ അംഗങ്ങൾ രംഗത്ത് എത്തുന്നത്. പത്തു കിലോ അരിവീതം അസോസിയേഷനിലെ അംഗങ്ങൾക്ക് വിതരണം ചെയ്താണ് അസോസിയേഷൻ ഭാരവാഹികൾ മാതൃകയാകുന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന അസോസിയേഷൻ അംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം അരി വിതരണം ചെയ്തത്. കൊറോണയെ തുടർന്ന് കച്ചവടം ഇല്ലാതായതോടെ 20 ദിവസമായി വ്യാപാരികൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അവർക്ക് ഒരു കൈതാങ്ങായാണ് എല്ലാ അംഗങ്ങൾക്കും 10 കിലോ അരി വീതം വിതരണം ചെയ്തത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അർക്കാഡിയ ഇന്റർനാഷണൽ എം.ഡി ടോമിന് അരി നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ, വൈസ് പ്രസിഡന്റ് ടി.കെ .കുരുവിള, സെക്രട്ടറി പിബി ഗിരീഷ്, ട്രഷറർ വി.സി. ചാണ്ടി, സോജുമോൻ, സിബി ജറാൾഡ്. റിയാസ് ഹൈദർ .നാസ്സർ. മെമ്പർമാരും പങ്കെടുത്തു.