ഗുവാഹത്തി: സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാൻ കൂടെ വരാത്തതിന് സുഹൃത്തിന്റെ തലവെട്ടിയെടുത്ത് യുവാവ്. വടക്കൻ അസമിലെ സോനിത്പുർ ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാദേശിക ഫുട്ബാൾ മത്സരത്തിൽ സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാൻ കൂടെ വരാത്തതിനാണ് സുഹൃത്തിനെ വെട്ടിക്കൊന്നത്.
സംഭവത്തിൽ തുനിറാം മാദ്രി (40) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോയ്‌ല ഹേമറാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വെട്ടിയെടുത്ത തലയുമായി ഇയാൾ 25 കിലോമീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിൽ കാൽനടയായി എത്തി കീഴടങ്ങുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.










Manna Matrimony.Com
Thalikettu.Com







