99–ാം വയസ്സിൽ മക്കളെയും അവരുടെ പേരക്കുട്ടികളെയും കാണാനാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. മക്കളുടെയും പേരക്കുട്ടികളുടേയും അവരുടെ മക്കളുടെയും എണ്ണത്തില്‍ നൂറ് തികച്ചിരിക്കുകയാണ് 99കാരിയായ മാര്‍ഗരറ്റ് കൊളളര്‍ എന്ന അമേരിക്കകാരി.
വിധവയായ മാര്‍ഗരറ്റ് കൊളളര്‍ 1922ലാണ് ജനിച്ചത്. അവര്‍ക്ക് 11 മക്കളും 56 പേരക്കുട്ടികളുമാണ് ഉളളത്. ഈ പേരക്കുട്ടികള്‍ക്കുണ്ടായ കുഞ്ഞുങ്ങളെയും കൂട്ടിയാണ് മാര്‍ഗരറ്റ് കുടുംബത്തിലെ അംഗസംഖ്യ സെഞ്ച്വറി തികച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് മാര്‍ഗരറ്റ് കുടുംബത്തിലെ നൂറാമത്തെ കുഞ്ഞ് ജനിച്ചത്. 100 വയസ് തികയ്ക്കാന്‍ പോകുന്ന മാര്‍ഗരറ്റ് ജീവിതത്തിലെ സൗഭാഗ്യമായാണ് ഇതു കാണുന്നത്. ഇപ്പോള്‍ ജനിച്ചിരിക്കുന്ന കുഞ്ഞിന് മാര്‍ഗരറ്റിന്റെ ഭര്‍ത്താവായ വില്യമിന്റെയും മാര്‍ഗരറ്റിന്റെയും പേര് ചേര്‍ത്ത് ബേബി കൊളളര്‍ വില്യം ബാള്‍സ്റ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







