ഇന്ന് രാവിലെ മകന്റെ വിവാഹമായിരുന്നു, ലളിതമായ ചടങ്ങായതിനാല്‍ ആരെയും ക്ഷണിക്കാന്‍ സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്‍. മുരളീധരന്റെ മകന്‍ ശബരിനാഥന്റെ വിവാഹമാണ് നടന്നത്. സോണിയയാണ് വധു.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
കെ മുരളിധരന്റെ ഫേസ്ബുക്ക് കുറിപ്പ്:
എന്റെ മകന്‍ ശബരിനാഥന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.










Manna Matrimony.Com
Thalikettu.Com







