കൊച്ചി നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതിന് കാരണം സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമമാണെന്ന നിഗമനത്തില്‍ ഉറച്ച് പൊലീസ്. സംശയിക്കാവുന്ന തരത്തില്‍ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപം തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ഡിക്രൂസ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തത്. ഉറ്റ സുഹൃത്തുമായി തര്‍ക്കമുണ്ടാവുകയും സുഹൃത്തിനെ ആക്രമിക്കുകയും ചെയ്ത ക്രിസ്റ്റഫര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പരിക്കേറ്റ് കഴിയുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയുടെ കാരണത്തിലേക്ക് പൊലീസ് എത്തിയത്.
പൊലീസ് അന്വേഷണത്തില്‍ കൂടുതലൊന്നും കണ്ടെത്താനായിട്ടില്ല. അതിനാല്‍ മറ്റു സംശയങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്റ്റഫറിന്റെയും സുഹൃത്തുക്കളുടെയും ഫോണുകള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും വിവരങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







