കോടഞ്ചേരിയില്‍ 20കാരി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം കാരണമെന്ന് പരാതി. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്സത്താണ് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു.
ഈ മാസം 20നാണ് ഹഫ്സത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഓട്ടോ ഡ്രൈവറാണ് ഹഫ്സത്തിന്റെ ഭര്‍ത്താവ് ഷിഹാബുദ്ദിന്‍. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം മകള്‍ തന്നെ പലവട്ടം പറഞ്ഞിരുന്നതായി പിതാവ് അബ്ദുള്‍ സലാമും മാതാവ് സുലൈഖയും പറയുന്നു.
2020 നവംബര്‍ 5നായിരുന്നു ഹഫ്സത്തിന്റെയും ഷിഹാബുദ്ദിന്റെയും വിവാഹം. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് ഹഫ്സത്തിന്റെ കുടുംബത്തിന്റെ ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചെന്നും അമിതമായി ജോലികള്‍ ചെയ്യിച്ചെന്നും മാതാവ് പറയുന്നു. തിരുവമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു.










Manna Matrimony.Com
Thalikettu.Com







