കല്‍പറ്റ: ബഫര്‍ സോണ്‍ ഉത്തരവിനെതിരെ സമരം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എം പി വയനാട്ടിലേക്ക്. എസ്എഫ്ഐ ഓഫീസ് ആക്രമിച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിക്കുകയും ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ മണ്ഡലം സന്ദര്‍ശനം.
ജൂണ്‍ 30ന് വയനാട്ടിലെത്തുന്ന എംപി ജൂലൈ 1, രണ്ട് തീയതികളിലടക്കം മൂന്ന് ദിവസം മണ്ഡലത്തിലുണ്ടാകും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരായ സമരത്തിന് രാഹുല്‍ ഗാന്ധി നേരിട്ട് നേതൃത്വം നല്‍കും.
ഇനി മുതല്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സംയുക്ത സമരമുണ്ടാകില്ലെന്ന് കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം പ്രതികരിച്ചു. ഓഫീസ് ആക്രമണം നടന്നതിന്റെ തലേ ദിവസമായ ജൂണ്‍ 23ന് രാഹുല്‍ ഗാന്ധി ബഫര്‍ സോണ്‍ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. 2019ല്‍ വിഷയം ശ്രദ്ധയില്‍ പെടുത്തി അന്നത്തെ കേന്ദ്ര വനംവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധി കത്ത് നല്‍കിയിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







