തന്റെ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സംസ്ഥാനം ആര് ഭരിക്കുന്നുവെന്നതൊന്നും തന്റെ പരിഗണനയിലുള്ള വിഷയമല്ല. വ്യക്തികള്‍ക്കെതിരെയാണ് തന്റെ ആരോപണം. അതില്‍ വ്യക്തിപരമോ രാഷ്ട്രീയമോ ആയ യാതൊരു അജണ്ടയുമില്ലെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു.
‘സംസ്ഥാനം ആര് ഭരിക്കുന്നുവെന്നതൊന്നും എന്റെ പരിഗണനയിലുള്ള വിഷയമല്ല. ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ല. എനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ യാതൊരു അജണ്ടയുമില്ല. എന്റെ പേരില്‍ നാല് കേസുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ട്. 164 ലും പറഞ്ഞിട്ടുണ്ട്. അത് ആരും അറിഞ്ഞിട്ടില്ല. എനിക്ക് ഒരുപാട് ഭീഷണിയുണ്ട്. എനിക്ക് ജോലി തന്നെ സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ട്.
ചോദ്യം ചെയ്യാന്‍ വീണ്ടും വീണ്ടും എന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം എവിടേയും എത്താത്ത പശ്ചാത്തലത്തിലാണ് ഞാന്‍ ഒരു ശ്രമം നടത്തിയത്. ഇതില്‍ രാഷ്ട്രീയ അജണ്ടയൊന്നും ഇല്ല. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എന്നെ ജീവിക്കാന്‍ അനുവദിക്കൂ. ഞാന്‍ ഒന്ന് ജോലി ചെയ്ത് ജീവിച്ചോട്ടെ. കേസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തണം. ‘ സ്വപ്ന സുരേഷ് പറഞ്ഞു.
താന്‍ അഭിമുഖം ചെയ്തതിന് ശേഷം നിരവധി പേരെ കണ്ടിട്ടുണ്ട് എന്നാണ് പി സി ജോര്‍ജിനെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനോടുള്ള മറുപടി. തുറന്നു പറഞ്ഞ കാര്യങ്ങളെല്ലം പറയേണ്ട സമയമായപ്പോഴാണ് പറയുന്നത്. ഇനിയും പറയാനുണ്ട്. കോണ്‍സുലേറ്റില്‍ നിന്നും കറന്‍സി നിറച്ച് ബാഗ് കൊണ്ടുപോയി. കറന്‍സി ആയിരുന്നു. മുഖ്യമന്ത്രിയുടെ ബാഗായത് കൊണ്ട് പറഞ്ഞത് പ്രകാരം വിദേശത്തേക്ക് അയക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ആരേയും അപകീര്‍ത്തിപ്പെടുത്താന്‍ അല്ല.
ആര് മുഖ്യമന്ത്രിയായാലും ശരി, അവര്‍ ഉണ്ടാക്കികൊണ്ടുവരുന്ന വരുമാനം എന്റെ വീട്ടിലേക്ക് അല്ല. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് സ്ത്രീകളും വ്യക്തികളുമെല്ലാം സുഖകരമായി ജീവിക്കുന്നത്. എന്നാല്‍ എന്റെ സ്ഥിതി മറിച്ചാണ്. പ്രസ്താവനയില്‍ മാറ്റമില്ല. പതിനാറ് മാസം ജയിലില്‍ കിടന്നു. അവര്‍ എന്നെ ദുരുപയോഗം ചെയ്തു. കേസിനെകുറിച്ച് സംസാരിക്കാന്‍ കഴിയില്ല. താന്‍ പ്രതിയാണ് അന്വേഷണ ഏജന്‍സിയെകുറിച്ചൊന്നും പറയാന്‍ ഞാന്‍ യോഗ്യയല്ലെന്നും സ്വപ്ന സുരേഷ്.