കോഴിക്കോട് തിരുവമ്പാടിയിലെ എസ്റ്റേറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. എസ്റ്റേറ്റിനോട് ചേര്‍ന്ന കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മനുഷ്യാസ്ഥികള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്. സമീപത്ത് നിന്ന് തലയോട്ടിയും കണ്ടെത്തി. അവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ് സൂചന.
എസ്റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥിക്കൂടവും തലയോട്ടിയും കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍ നടപടികള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







