നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് പതിനഞ്ചാം പ്രതി. അന്വേഷണ സംഘം തുടരന്വേഷണ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ദിലീപ് കേസില്‍ എട്ടാം പ്രതിയായി തുടരും. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കും.
നടിയെ ആക്രമിച്ച കേസില്‍ ശേഷിക്കുന്നത് പത്തു പ്രതികള്‍. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയത്. ശരത് ഉള്‍പ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയൊണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി.










Manna Matrimony.Com
Thalikettu.Com







