മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടത്തിനു തീപിടിച്ച് 7 മരണം. മരണപ്പെട്ടവരില്‍ രണ്ട് പേര് സ്ത്രീകളാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 9 പേരെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ആളുകളൊക്കെ ഉറക്കത്തിലായിരിക്കെ രാവിലെ 3.10നായിരുന്നു അപകടം. കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് തീപടര്‍ന്നു. തുടര്‍ന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







