മലപ്പുറം മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേടാവ് തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.










Manna Matrimony.Com
Thalikettu.Com







