അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണി കുറ്റവിമുക്തനായി. വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. എംഎം മണി അടക്കം മൂന്നു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
1982ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ 9 പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എംഎം മണി ഈ കൊലപാതകങ്ങളെ 1,2,3 എന്ന് അക്കമിട്ട് സൂചിപ്പിച്ചു. പ്രസംഗം വിവാദമായതോടെയാണ് എംഎം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
തുടര്‍ന്ന് എകെ ദാമോദരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി മദനന് എന്നിവരെ പ്രത്യക അന്വേഷണ സംഘം പ്രതി ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എംഎം മണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.










Manna Matrimony.Com
Thalikettu.Com







