കോട്ടയം: നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ് . സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് നഷ്ടമായ ബാഗാണ് പൊലീസ് സംഘം കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്.
തൃശൂർ സ്വദേശിയായ കുഞ്ഞുമോൾ സെബാസ്റ്റിയന്റെ ബാഗാണ് കഴിഞ്ഞ ദിവസം സെൻട്രൽ ജംഗ്ഷൻ ഭാഗത്തു വച്ച് നഷ്ടമായത്. തുടർന്ന് ഇവർ സെൻട്രൽ ജംഗ്ഷനിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സ്വർണമാലയും, മൂവായിരത്തോളം രൂപയും, എ.ടി.എം, ആധാർ കാർഡുകളും, മൊബൈൽ ഫോണും ഉണ്ടായിരുന്നു.
ബാഗ് നഷ്ടമായ വിവരം അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് കോട്ടയം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തിയത്. പോലീസ് അറിയിച്ചതനുസരിച്ച് സ്‌റ്റേഷനിലെത്തിയ കുഞ്ഞുമോൾ ബാഗ് ഏറ്റുവാങ്ങി.










Manna Matrimony.Com
Thalikettu.Com







