ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ഗോവയിലെ ബിജെപിയുടെ ചുമതലയുള്ള സിടി രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാകുമെന്ന് ബിജെപിയുടെ മറ്റൊരു നേതാവ് സദാനന്ദ് തനാവദെയും അറിയിച്ചു.
ബിജെപി നേതാക്കള്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ചര്‍ച്ചയ്ക്കായി കാണാന്‍ സമയം തേടി. ഇതോടെ ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും സാധ്യതയേറുകയാണ്. കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയുണ്ടാകും.
ഗോവയില്‍ 21 സീറ്റാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 19 സീറ്റില്‍ ബിജെപി മുന്നിലാണ് 12 സീറ്റില്‍ കോണ്‍ഗ്രസും പിന്നാലെയുണ്ട്. ആം ആദ്മി പാര്‍ട്ടി രണ്ടിടത്തും മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഏഴിടത്തും ലീഡ് ചെയ്യുന്നു. ഇതിനിടയില്‍ ഗോവയില്‍ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഗോവയില്‍ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. എംജിപി 3, ജിഎഫ്പി 3, എന്‍സിപി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബിജെപി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും കൂറുമാറി ബിജെപിയിലെത്തി.










Manna Matrimony.Com
Thalikettu.Com







